Category Archives: Gallery

All photos

Onam 2024

കെ സി എ ബി യുടെ 2024 ഓണാഘോഷങ്ങൾ സെപ്റ്റംബർ ഏഴാം തിയതി സംഘടിപ്പിച്ചു. പൂക്കളം , മാവേലി, തിരുവാതിര , മോഹിനിയാട്ടം , നാടോടി നൃത്തം , ഒപ്പന , സിനിമാറ്റിക് ഡാൻസ് , വടം വലി , കുളം കര , തംബോല തുടങ്ങിയ ഒരു പാട് കലാ സാംസ്കാരിക പരിപാടികൾ ഏവരും ആസ്വദിച്ചു. പത്തിലേറെ വിഭവങ്ങളോട് കൂടിയ ഓണസദ്യ ഒരുക്കിയിരുന്നു. തോമസ് മറ്റം സ്വാഗതം പറഞ്ഞു. ഫോട്ടോകൾ കാണുവാൻ താഴെ ലിങ്ക് ക്ലിക്ക് Continue Reading »

Onam 2023

കേരള കൾച്ചറൽ അസോസിയേഷൻ ബെർലിൻ – ന്റെ ആഭിമുഖ്യത്തിൽ 2023 സെപ്റ്റംബർ 16 ന് ഓണം ആഘോഷിച്ചു . ജോൺ പാഴൂർ വിളക്ക് കൊളുത്തി പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും മത്സരങ്ങളും നിറഞ്ഞുനിന്നു. വടം വലി മൽത്സരം എല്ലാവരും ആസ്വദിച്ചു. കേരളത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച ഫാഷൻ ഷോയും ഗംഭീരമായി. അസോസിയേഷന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി നാട്ടിൽ നിന്ന് വരുത്തിയ വാഴയിലയിൽ സദ്യയും ഉണ്ടായിരുന്നു. താഴെ ലിങ്ക് ക്ലിക് ചെയ്‌താൽ ചിത്രങ്ങൾ കാണാം. ചിത്രങ്ങൾ : Continue Reading »

Easter/Vishu/Eid Celebration 2023

കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ബെർലിൻ സംഘടനയുടെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു . ഏപ്രിൽ 29നു ബെർലിനിൽ സെയിന്റ് എലിസബത്ത് പള്ളിയിൽ രാവിലെ പത്തു മണിയോടെ ആരംഭിച്ചു . കുട്ടികളുടെ കലാപരിപാടികളും സൗഹൃദ മത്സരങ്ങളും ഏവരും ആസ്വദിച്ചു. രുചികരമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. നാല് മണിയോടെ പരിപാടികൾ സമാപിച്ചു. ജൂൺ-ജൂലൈ മാസത്തിൽ അംഗങ്ങളുടെ ജനറൽ ബോഡി മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചു. ജീബ ജോളി ആയിരുന്നു പരിപാടിയുടെ ആങ്കർ . ഓഡിയോ : വിഘ്‌നേഷ്, ദിനേഷ് . Continue Reading »

Onam 2022

കേരള കൾച്ചറൽ അസോസിയേഷൻ ബെർലിൻ സംഘടിപ്പിച്ച ഓണാഘോഷം സെപ്റ്റംബർ 11 നു സമാപിച്ചു. സദ്യയും വടംവലിയും മറ്റു കലാപരിപാടികളുമായി നൂറ്റമ്പതോളം മലയാളികൾ പങ്കെടുത്തു.

KCAB Easter/Vishu/Eid Celebration 2022

മെയ് 7 , 2022 നു ബെർലിൻ മലയാളികൾ വിഷു/ഈസ്റ്റര്/ഈദ് ആഘോഷിച്ചു. കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് ബെർലിൻ അംഗങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങി വൈകീട്ട് അഞ്ചു മണി വരെ ആയിരുന്നു ആഘോഷം. അംഗങ്ങൾ എല്ലാവരും ചേർന്ന് പാചകം ചെയ്ത സദ്യ, പിന്നീട് കുട്ടികളുടെ നൃത്തം, പാട്ട് , ഫാഷൻ ഷോ എന്നിവയും ഉണ്ടായിരുന്നു. മുതിർന്നവർക്കായി ബലൂൺ ഫൈറ്റ് , ബിങ്കോ തുടങ്ങിയ കളികളും നടത്തി. എല്ലാവരും നന്നായി ആസ്വദിച്ചു. ഇനിയും ഇത് Continue Reading »